Pages

3 November 2018

ആത്മാവിന്റെ ഇരുണ്ട രാത്രിയിലൂടെ,
നോവിന്റെ ഭൂഖണ്ഡങ്ങൾ കടന്ന്
തളരാതെ,
പിന്തിരിയാതെ
നടന്നുപോയവരല്ലാതെ
വെളിച്ചത്തിന്റെ ഭവനമണഞ്ഞവരാരുണ്ട്?!
നടന്നുകൊണ്ടേയിരിക്കണം..
നൊമ്പരപ്പതക്കങ്ങളിൽ
പുതുപ്രഭാതത്തിന്റെ വെള്ളിവെളിച്ചം
വീണു ജ്വലിക്കും വരെ..
തോളേറിയ മാറാപ്പിൽ
നക്ഷത്രങ്ങൾ നിറഞ്ഞു ചിരിക്കും വരെ..
കാഴ്ച്ചകൾക്കുമപ്പുറത്തേക്ക് 
അകക്കണ്ണ് കൂർപ്പിച്ചു വെയ്ക്കണം..
കേൾവിക്കുമപ്പുറത്തേക്ക് ഹൃദയവും..
വെളിച്ചത്തിലേക്കൊരു ഗുരുപാദം
മുൻപേ നയിക്കുന്നത്
അനുഭവിച്ചറിയാം..
സന്ധ്യയുടെ നിഴലു ചാഞ്ഞ
നിശബ്ദ പാതയിൽ,
ആരോ കൊളുത്തിയ ശരറാന്തലിന്റെ
സൗമ്യ സാന്ത്വനമായോ...
തളർന്നു വിണ്ട പാദങ്ങളിൽ
വീണു ചിരിച്ച മഞ്ഞിൻ കണമായോ.,
വരണ്ട ശ്വാസത്തിൽ
ഒരിളം കാറ്റിന്റെ തണുത്ത മർമ്മരമായോ..
ഒരു കൂരിയാറ്റയുടെ കളമൊഴിയായോ ..
ദൈവം
നിങ്ങളോടു സംസാരിച്ചു കൊണ്ടേയിരിക്കും...
യാത്ര തീരുവോളവും..
നിങ്ങൾ സുരക്ഷിതരായി
വെളിച്ചത്തിന്റെ വീടണയുവോളവും...!

#  journey  to  eternal light..

29 October 2018

വെളിച്ചത്തിന്റെ ഭവനം

ആത്മാവിന്റെ ഇരുണ്ട രാത്രിയിലൂടെ,
നോവിന്റെ ഭൂഖണ്ഡങ്ങൾ കടന്ന്
തളരാതെ,
പിന്തിരിയാതെ
നടന്നുപോയവരല്ലാതെ
വെളിച്ചത്തിന്റെ ഭവനമണഞ്ഞവരാരുണ്ട്?!
നടന്നുകൊണ്ടേയിരിക്കണം..
നൊമ്പരപ്പതക്കങ്ങളിൽ
പുതുപ്രഭാതത്തിന്റെ വെള്ളിവെളിച്ചം
വീണു ജ്വലിക്കും വരെ..
തോളേറിയ മാറാപ്പിൽ
നക്ഷത്രങ്ങൾ നിറഞ്ഞു ചിരിക്കും വരെ..
കാഴ്ച്ചകൾക്കുമപ്പുറത്തേക്ക് 
അകക്കണ്ണ് കൂർപ്പിച്ചു വെയ്ക്കണം..
കേൾവിക്കുമപ്പുറത്തേക്ക് ഹൃദയവും..
വെളിച്ചത്തിലേക്കൊരു ഗുരുപാദം
മുൻപേ നയിക്കുന്നത്
അനുഭവിച്ചറിയാം..
സന്ധ്യയുടെ നിഴലു ചാഞ്ഞ
നിശബ്ദ പാതയിൽ,
ആരോ കൊളുത്തിയ ശരറാന്തലിന്റെ
സൗമ്യ സാന്ത്വനമായോ...
തളർന്നു വിണ്ട പാദങ്ങളിൽ
വീണു ചിരിച്ച മഞ്ഞിൻ കണമായോ.,
വരണ്ട ശ്വാസത്തിൽ
ഒരിളം കാറ്റിന്റെ തണുത്ത മർമ്മരമായോ..
ഒരു കൂരിയാറ്റയുടെ കളമൊഴിയായോ ..
ദൈവം
നിങ്ങളോടു സംസാരിച്ചു കൊണ്ടേയിരിക്കും...
യാത്ര തീരുവോളവും..
നിങ്ങൾ സുരക്ഷിതരായി
വെളിച്ചത്തിന്റെ വീടണയുവോളവും...!

#  journey  to  eternal light..

20 October 2018

തഹജ്ജുദ്....

രാവിൻറെ ചില്ലകളിൽ
ഇളം കാറ്റിന്റെ മർമ്മരമായി
തഹജ്ജുദിന്റെ രാഗാലാപനം..
നീലിച്ച രാത്രി ഞരമ്പുകളിൽ
പൂവിടുന്ന നക്ഷത്ര മുല്ലകൾ..
അവയിൽ വീണുടഞ്ഞു ചുംബിക്കുന്ന
മഞ്ഞു തുള്ളികൾ..
നിന്റെ പുഞ്ചിരിയിൽ നിന്നടർന്നു പതിച്ചവ..
അതിലോലമായി ദളങ്ങൾ പുണർന്നവ..
പിന്നെ..
തിരുനെറ്റിയിലെ വിയർപ്പു കണമായ്,
നിന്നിലേക്ക്‌ തന്നെ ഉയർന്നവ..
ഉറങ്ങാത്തത് ഞാനോ രാവോ..?
തൂമഞ്ഞിൽ
അംഗശുദ്ധി ചെയ്ത്,
നിലാവ് തൊട്ട് കണ്ണെഴുതി
രാവുണർന്നിരിക്കുന്നു..
നീയുണർന്നിരിക്കുമ്പോൾ
ഒരുമാത്രയെങ്കിലും
രാവുറങ്ങുന്നതെങ്ങനെ!
കത്താതെ വിളക്ക്
വിളക്കാകുന്നതെങ്ങനെ..!
നിന്റെ മൊഞ്ചിന്റെ കണ്ണാടി മിന്നലിൽ
പ്രപഞ്ചം തിളങ്ങുന്നല്ലോ പ്രിയനേ..!
അതിൽ ,
ആനന്ദ നൃത്തം ചെയ്യുന്നൊരു
പ്രകാശ ധൂളിയായ് ഞാനും..